Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅടൂരിലും തിരുവല്ലയിലും...

അടൂരിലും തിരുവല്ലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 4 പേർ പോലീസ് പിടിയിൽ

പത്തനംതിട്ട:  ഡാൻസാഫ് ടീമും പോലീസും ചേർന്ന്  നടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ  നാലുപേരെ അറസ്റ്റ് ചെയ്തു. അടൂർ, തിരുവല്ല പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നായി ഇന്നലെ നാലുപേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഇരുന്നൂറോളം പാക്കറ്റ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

അടൂരിൽ   ഇന്നലെ വൈകിട്ട്  6 മണിയോടെ  സ്വകാര്യബാറിലേക്ക്  കയറുന്ന വഴിയിലെ മാടക്കടയിൽ നിന്നും ഗണേഷ് ഇനത്തിൽ പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പന്നിവിഴ മേലേതിൽ അക്കര പുത്തൻ വീട്ടിൽ ശരത് കുമാർ (38) പിടിയിലായി. മറ്റൊരു കേസിൽ ഏനാത്ത് വാരുവിൽ പുരയിടം എസ് സുനിൽ (49)  അടൂർ സെൻട്രലിൽ നിന്നും അറസ്റ്റിലായി.

തിരുവല്ലയിലെ പരിശോധനകളിൽ രണ്ട് കേസുകളിലായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായത് .പശ്ചിമ ബംഗാൾ സ്വദേശികളായ അസംഗഡ് അജമത് ഗർ എസ്റ്റേറ്റ് സുഭാഷ് നഗറിൽ പങ്കജ് (27),അസംഗഡ് റസൂൽപുർ നരപുർ ലാൽഖത് ഉമേഷ്‌ ശങ്കർ (35) എന്നിവരെയാണ് ഗണേഷ് ഹാൻസ് എന്നീ ഇനങ്ങളിൽ പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു

കോഴിക്കോട് : അയ്യായിരം പേര്‍ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്‌നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു. എം ഡി എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

കോട്ടയം:  എം.സി റോഡിൽ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറവിലങ്ങാട് സ്വദേശി  പി.ആർ സജിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. സജി...
- Advertisment -

Most Popular

- Advertisement -