Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാത ചുഴി:...

ചക്രവാത ചുഴി: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്കന്‍ പസിഫിക് സമുദ്രത്തില്‍ രൂപംകൊണ്ട ഡോള്‍ഫിന്‍ ചുഴലിക്കാറ്റാണ് മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടിത്തം നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവിഷീൽഡിന് പാർശ്വഫലങ്ങൾ : സമ്മതിച്ച് നിർമാതാക്കൾ

ന്യൂഡൽഹി : കോവിഡ് വാക്‌സിനായ കോവിഷീൽഡിന് അപൂർവ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ അസ്ട്രാസെനക. കമ്പനി ഉൽപാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവരിൽ അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്യുന്ന...

മുണ്ടക്കൈ – ചൂരൽമല ; മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -