Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസ് തേടുന്ന...

യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ കേരള പൊലീസ് പിടികൂടി

തിരുവനന്തപുരം : ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യുഎസ് അന്വേഷിക്കുന്ന ലിത്വാനിയൻ പൗരനെ കേരള പൊലീസ് പിടികൂടി .ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ അലക്‌സേജ് ബെസിയോക്കോവിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിന്റെ സഹസ്ഥാപകനാണ് ഇയാൾ.

ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും 96 ബില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഇയാൾക്കെതിരെ താൽക്കാലിക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുടുംബത്തോടൊപ്പം വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമങ്ങാട് എസ്ഡി പി ഐ -സി പി എം സംഘർഷം : ആംബുലൻസുകൾ തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ...

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും...
- Advertisment -

Most Popular

- Advertisement -