Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsമിനി ഇ.വി....

മിനി ഇ.വി. മത്സരത്തിൽ അമൃത വിദ്യാലയത്തിന്  ഇരട്ട വിജയം

തിരുവല്ല: സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മിനി ഇവി 3.0 വർക്കിങ് മോഡൽ എക്സിബിഷൻ മത്സരങ്ങളിൽ തിരുവല്ല അമൃത വിദ്യാലയത്തിന് തിളക്കമാർന്ന വിജയം. ഒൻപതാം ക്ലാസ് വിദ്യാർഥികളായ എസ്. ദേവനാരായണൻ നമ്പൂതിരി പരമേശ്വർ വി. നമ്പൂതിരി,വിനയ് അനിൽ, ആരുഷ് ആർ പിള്ള എന്നിവർ ഒന്നാം സ്ഥാനം നേടി.

സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമിച്ച മിനി ഇലക്ട്രിക് വെഹിക്കിൾ പ്രവർത്തിപ്പിച്ചാണ് വിദ്യാർഥികൾ മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതിന് പുറമെ, ഓൺ-ദി-സ്പോട്ട് ഡിസൈൻ മത്സരമായ ഇവോൾവ് (EVOLVE) ഇന്ററാക്ടീവ് ഗെയിമിൽ  എസ്. ദേവനാരായണൻ നമ്പൂതിരി പരമേശ്വർ വി. നമ്പൂതിരി എന്നിവർ ഇരുവരും വിജയികളായി.

ആശയ രൂപീകരണം മുതൽ ഡിസൈൻ, നിർമാണം, പ്രവർത്തനം എന്നിവയിൽ വിദ്യാർഥികൾ പ്രകടിപ്പിച്ച മികവും സാങ്കേതിക അറിവിനൊപ്പം സർഗാത്മകതയും പ്രശ്നപരിഹാരശേഷിയും പ്രകടിപ്പിച്ചാണ് രണ്ട് മത്സരങ്ങളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്

കോട്ടയം : തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്...

Kerala Lottery Results : 13-05-2026 Dhanalekshmi DL-52

1st Prize Rs.1,00,00,000/- DO 183883 (PALAKKAD) Consolation Prize Rs.5,000/- DN 183883 DP 183883 DR 183883 DS 183883 DT 183883 DU 183883 DV 183883 DW 183883 DX 183883...
- Advertisment -

Most Popular

- Advertisement -