Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ബസ്...

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി: അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി ഡി യാണ് സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് അടിയിൽപ്പെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.

തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തപ്പോൾ ഇതിനടിയിൽ പ്പെടുകയായിരുന്നു.

ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ശബ്‌ദം കേട്ട ഉടൻ തന്നെ യാത്രക്കാരും, പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വയറിനും, മുഖത്തും പരിക്കേറ്റ യാത്രക്കാരിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി വേണ്ട നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: 26 നു നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. സെപ്തംബർ 26...

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...
- Advertisment -

Most Popular

- Advertisement -