Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഓണാട്ടുകരയിൽ മൂല്യ...

ഓണാട്ടുകരയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

കായംകുളം : ഓണാട്ടുകരയിലെ  കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ഓണാട്ടുകര ഉൾപ്പെടുന്ന മധ്യകേരളത്തിൽ എല്ലാ കൃഷികൾക്കും തുടക്കംകുറിക്കുന്നതിന് അത്യുത്തമാണ് തിരുവാതിര ഞാറ്റുവേല. കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ കാർഷികമേഖലയെ തകർത്തിരിക്കുകയാണ്.  മുൻ തലമുറയുടെ കാർഷിക പാഠങ്ങൾ ഏറ്റെടുത്ത് കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് നമുക്ക് കൈകോർക്കാമെന്നും മന്ത്രി പറഞ്ഞു.

ഭൗമസൂചിക അംഗീകാരം ലഭിച്ച ഓണാട്ടുകര എള്ളിൻ്റെ സംഭരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയൂം മുതിർന്ന കർഷക ജമീലയെയും ചടങ്ങിൽ ആദരിച്ചു.കായംകുളം എംഎൽഎ യു പ്രതിഭ അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല കൃഷി-ഓണാട്ടുകരയുടെ കാർഷികപാരമ്പര്യം എന്ന വിഷയത്തിൽ ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ ഡോ.പൂർണ്ണിമ യാദവ്. പി.ഐ കാർഷിക സെമിനാറും അവതരിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി  ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള...

സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് വൻ വേഗത പകർന്ന് കേന്ദ്ര സർക്കാർ

കൊച്ചി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ വേഗത പകർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി. എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോച്ചിങ് ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള വിശദപദ്ധതി രേഖ  റെയിൽവേ സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ...
- Advertisment -

Most Popular

- Advertisement -