Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതൃഷയ്‌ക്കെതിരായ ദ്വയാർഥ...

തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ : തമിഴ് നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്.

ചെന്നൈയിലെ വസതിയിൽ നിന്നാണ് സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.  സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിലാണ് നടപടി.കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായി.

അറസ്റ്റ് തടയാൻ മദ്രാസ് ഹൈക്കോടതിയിൽ ഡിഎംകെ അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോടതി കേസ് പരിഗണിക്കും .ഉദയനിധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് പാർലമെന്റിൽ ഡിഎംകെ നേതാക്കൾ പ്രതിഷേധിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം ; വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ വൻ തീപിടിത്തം. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. ഷോറൂമിന്റെ മുകള്‍നിലയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. കെട്ടിടത്തിന്റെ...

മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇ.‍ഡി ചോദ്യം ചെയ്യുന്നു

കൊച്ചി:മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരന്‍ കർത്തയുടെ ആലുവയിലെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു.ഇന്നലെ ഹാജരാകണമെന്നു കാട്ടി ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശശിധരൻ കർത്ത ഹാജരായിരുന്നില്ല.യാത്ര ചെയ്യാൻ കഴിയില്ലെന്നുള്ള...
- Advertisment -

Most Popular

- Advertisement -