Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിക്ക് നേരേ...

യുവതിക്ക് നേരേ നടന്ന വെടിവയ്പ്പ് : പ്രതി പിടിയിൽ

തിരുവനന്തപുരം : വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ഡോ.ദീപ്തിമോൾ ജോസാണ്‌ പിടിയിലായത് . ഇന്നലെ ഉച്ചയോടെ ആശുപത്രി പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു

ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ അകന്നു. ഇതുമൂലമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു . ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.

ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തി. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു ചോദ്യം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ അത്യാധുനിക റോബോട്ടിക് സർജറി തിയേറ്റർ കോംപ്ലക്സിന്റെ ഉദ്ഘാടനം  നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത  ഉദ്ഘാടനകർമ്മം...

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ : സുപ്രീംകോടതിയെ സമീപിക്കാന്‍ ഹൈക്കോടതി

കൊച്ചി : എസ്ഐആർ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശതെരഞ്ഞെടുപ്പിനിടെ എസ്ഐആറിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ വാദം. അടിയന്തരമായി നിർത്തിവെക്കണമെന്നും ഡിസംബർ 20ന് ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂവെന്നുമാണ്...
- Advertisment -

Most Popular

- Advertisement -