Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വളളംകളി:...

ആറന്മുള വളളംകളി: മൂക്കന്നൂർ ഇനി അമ്പത്തിമൂന്നാം പള്ളിയോടം

ആറന്മുള: ആറന്മുളയിലെ പള്ളിയോട കരകളിൽ ഇനി മൂക്കന്നൂർ പള്ളിയോടവും സ്ഥാനം പിടിക്കുന്നു. ബി ബാച്ച് പള്ളിയോടമായാണ് മൂക്കന്നൂരിനെ ഉൾപ്പെടുത്തുന്നത്. പള്ളിയോട സേവാ സംഘത്തിന്റെ പൊതുയോഗം ആണ്  53 -ാമത് പള്ളിയോടത്തിൻ്റെ നിർമ്മാണത്തിന് അനുമതി നൽകിയത്. മൂക്കന്നൂർ  720 -ാം നമ്പർഎൻഎസ്എസ്, കരയോഗം ആണ് പുതിയ പള്ളിയോടം പണിത് നീറ്റിലിറക്കുന്നത്. പള്ളിയോട സേവാ സംഘത്തിന്റെ നിബന്ധനകൾ പാലിച്ചാണ് പുതിയ ബി ബാച്ച്  പള്ളിയോടം നിർമ്മിക്കുന്നത്.

പള്ളിയോടക്കരയിലെ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ, ക്യാപ്റ്റൻമാർ എന്നിവർക്ക് പുറമേ പള്ളിയോട പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ  ഇരുപതിനായിരം രൂപ വീതം എല്ലാ പള്ളിയോടങ്ങൾക്കും ഗ്രാൻഡ് വിതരണം ചെയ്തു.
വഴിപാട് വള്ളസദ്യകളുടെ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും  യോഗത്തിൽ ചർച്ച ചെയ്തു. റെസ്ക്യൂവിന്റെ പ്രവർത്തനങ്ങളിൽ ഫയർഫോഴ്സിന്റെ സ്കൂബ ബോട്ടുകൾ കൂടി ഉണ്ടാകും എന്ന് കൺവീനർമാർ അറിയിച്ചു.

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള ആറന്മുള സദ്യയിൽ വഞ്ചിപ്പാട്ട് കലാകാരന്മാർ വഞ്ചിപ്പാട്ട് അവതരിപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നസംഘം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻ്റ് കെ വി സാബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപം ബാങ്ക്‌ തിരികെ നൽകി

ഇടുക്കി : കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപത്തുകയായ 14,59,940 രൂപ ബാങ്ക് കുടുംബത്തിന് തിരികെ നൽകി.ഈ പണം തിരികെ ചോദിച്ചപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർ അപമാനിച്ചതിൽ...

ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

സോൾ : 24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചു .ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയ പുടിൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച...
- Advertisment -

Most Popular

- Advertisement -