Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsകോടികൾ മുടക്കി...

കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല: തിരുമൂല – കറ്റോട് റോഡ് അടച്ചു 

കുറ്റൂർ/തിരുവല്ല:  കോടികൾ മുടക്കി റോഡ് നിർമ്മിച്ചെങ്കിലും റെയിൽവേ അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. അടിപാതയിലെ വെള്ളക്കെട്ടിനെ തുടർന്ന് തിരുമൂലപുരം – കറ്റോട് റോഡ് താൽക്കാലികമായി അടച്ചു.  മഴ കനത്തതോടെ  കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ യാത്രാ ദുരിതമായി. റെയിൽവേ പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും ഒന്നും വിജയിച്ചില്ല.

കുറ്റൂർ – മനയ്ക്കച്ചിറ  റോഡിൽ റെയിവേ അടിപ്പാതയുടെ  ഒരു ഭാഗം ഉയർത്തി പണിതതിനാൽ അതു വഴി  ചെറു വാഹനങ്ങൾ മാത്രം കടന്നു പോകുന്നുണ്ട്. വെള്ളക്കെട്ട് കൂടിയതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ പമ്പിങ്ങ് നടക്കുന്നുണ്ട്

മണിമലയാറിൻ്റെ സമീപത്തായി നിർമ്മിക്കുന്ന അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന്  നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും എതിർപ്പുകളെ മറികടന്ന്  റെയിൽവേ അടിപ്പാത അന്ന് നിർമ്മിക്കുകയായിരുന്നു.  എന്നാൽ വർഷത്തിൽ മൂന്ന്  മാസമെങ്കിലും  വെള്ളക്കെട്ട് കാരണം  ഇതു വഴിയുള്ള വാഹന ഗതാഗതം തടസമാകുന്നുണ്ട്.

അശാസ്ത്രീയമായ അടിപാത പൊളിച്ച് മാറ്റി ശാസ്ത്രീയമായി പുനർനിർമ്മിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു: അവയവ ദാനത്തിനായി  സമ്മതപത്രം കൈമാറി

തൃശൂര്‍: തൃശ്ശൂരിൽ വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്‍റിന്‍റെ മകള്‍ നവോമി (23) ക്കാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി. കഴിഞ്ഞ...

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല : തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം : പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 115-ാമത് പതിപ്പിൽ...
- Advertisment -

Most Popular

- Advertisement -