Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ ഗ്രാമപഞ്ചായത്ത്...

കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന സതീഷിനും വൈസ് പ്രസിഡണ്ട് ഗോപകുമാറിനെതിരെ യുഡിഎഫ് പഞ്ചായത്ത് പാർലമെന്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെ അവിശ്വാസത്തിന് നോട്ടീസ് നൽകി. 15 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി -6, യുഡിഎഫ് -5, എൽഡിഎഫ് -4 എന്നിങ്ങനെയാണ് കക്ഷിനില. തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി അധികാരം പങ്കിടുന്ന ഏക പഞ്ചായത്ത് ആണ് കുറ്റൂർ ഗ്രാമപഞ്ചായത്ത്.

പിടി ഉഷ കുറ്റൂർ ഗ്രാമപഞ്ചായത്ത് ദത്തെടുത്തതിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം വരും എന്ന് പറഞ്ഞിട്ട് 10 മാസം കഴിഞ്ഞിട്ടും ഒരു പദ്ധതിയും വരാത്തതിലും തകർന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ കഴിയാത്തതിലും ഉള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് യുഡിഎഫിന്റെ അഞ്ച് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഭിലാഷ് വെട്ടിക്കാടൻ, ജോസ് തേക്കാട്ടിൽ, രബീഷ് മോൻ രവി, അജിത ടീച്ചർ, രാധിക ഉത്തമൻ എന്നിവരാണ് അവിശ്വാസം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിയോ തുള്ളിമരുന്ന് : സംസ്ഥാനത്ത് 23000 ബൂത്തുകൾ : മന്ത്രി ലിജു

ആലപ്പുഴ: പോളിയോമുക്ത ഭാരതം എന്ന പദവി നിലനിർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം...

ചെന്നീര്‍ക്കര, ഓമല്ലൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 13.34 കോടി

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച ബിഡ്ഡിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
- Advertisment -

Most Popular

- Advertisement -