Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഇഴയുന്ന...

പത്തനംതിട്ടയിൽ ഇഴയുന്ന വികസനം വ്യാപാരികൾക്ക് തലവേദനയാകുന്നു

പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു പെട്രോൾ പമ്പും ഇരുപതോളം വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. മേൽപ്പാല നിർമ്മാണം അനന്തമായി നീളുന്നത് വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ  പറഞ്ഞു.
   
8 വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ട കെ എസ് ആർ ടി സി ടെർമിനലിൻ്റെ കടമുറികൾ ലക്ഷങ്ങൾ നൽകി വാടകക്കെടുത്ത വ്യാപാരികൾക്ക് ഇനിയും മുറികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി ലഭിച്ചിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുനർനിർമാണവും അനന്തമായി നീണ്ടാൽ  വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാകും.
    
വ്യാപാരികളുടെ ലൈസൻസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പത്തനംതിട്ട നഗരസഭയുടെ ഭാഗത്തുനിന്ന് കാലതാമസം നേരിടുന്നുണ്ട്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ഇന്ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളെ പറ്റി ആലോചിക്കുമെന്ന് ഭാരവാഹികൾ പത്തനംതിട്ട പ്രസ് ക്ലബിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍  മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ന് രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന...

ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ...
- Advertisment -

Most Popular

- Advertisement -