Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊതു സ്ഥലത്ത്...

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ : മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്ന് പോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപമുള്ള നീർച്ചാൽ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറിൽ നിന്നും  10,000 രൂപ പിഴ ഈടാക്കാൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.

നഗരസഭയുടെ ബീച്ച് വാർഡിൽ ഇ എസ് ഐ വാടയ്ക്കൽ റോഡിന് കിഴക്ക് റെയിൽവേ ക്ലീനിങ് സ്റ്റേഷനു സമീപം ദിവസങ്ങൾ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അനധികൃതമായി നിക്ഷേപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്  എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്.

പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കാവുന്ന തരത്തിൽ നിയമലംഘനം നടന്നതായി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.  

ജോയിന്റ് ബി ഡി ഒ കെ ബി അജയകുമാർ,  മലിനീകരണ നിയന്ത്രണ ബോർഡ്
ഉദ്യോഗസ്ഥൻ അഖിൽ, ശുചിത്വ മിഷൻ പ്രതിനിധി ഹരിത കമൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ എസ് ഐവി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ വിഹിതം : അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ...

ഗർഭാശയ ക്യാൻസർ വ്യാപകമാകുന്നു: തടയുകതന്നെ വേണം: ഡോ. ജയകുമാർ

റാന്നി: സമൂഹത്തിൽ ഏറ്റവും ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഗർഭാശയ ക്യാൻസർ സ്ത്രീ സമൂഹത്തിൽ നിന്നും തടയണമെന്നും  അതിനുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കണമെന്നും ലയൺസ് ക്ലബ് മുൻ ഗവർണർ ഡോ. ജയകുമാർ. കെയർ &സേഫ്...
- Advertisment -

Most Popular

- Advertisement -