Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരിയിൽ ഡ്രൈഡേയിൽ...

ചങ്ങനാശേരിയിൽ ഡ്രൈഡേയിൽ മദ്യ വില്പന: പ്രതി പോലീസ് പിടിയിൽ

ചങ്ങനാശ്ശേരി: ഡ്രൈഡേയിൽ പത്ര വിതരണത്തിന്റെ മറവിൽ  വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നാസറി (55) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും തൃക്കൊടിത്താനം പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് വിൽപ്പനയ്ക്കായി എട്ടു കുപ്പികളിലായി സുക്ഷിച്ച വിദേശ മദ്യവും കണ്ടെടുത്തു.

ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും  വിദേശമദ്യം വാങ്ങി ചെറുകുപ്പികളിലാക്കി പത്രവിതരണത്തിന്റെ മറവിൽ  ചങ്ങനാശ്ശേരി, നാലുകോടി, ആരമല എന്നീ പ്രദേശങ്ങളിൽ വിൽപ്പന നടത്തുക ആയിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം : പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ...

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. ബവ്റിജസ് കോർപറേഷൻ എംഡി യോഗേഷ് ഗുപ്തയെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. ഐജി ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്‌കോ എംഡി. ബെവ്‌കോയുടെ തലപ്പത്ത് ആദ്യമായാണ് ഒരു...
- Advertisment -

Most Popular

- Advertisement -