തിരുവല്ല: 40- മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിന് മുന്നോടിയായി ഭഗവൽ പ്രീതിക്കായി നന്ദികേശ പൂജയും ഗോപൂജയും നടന്നു. ഇന്ന് രാവിലെ തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആനന്ദേശ്വരം ശിവക്ഷേത്ര മേൽശാന്തി അഡ്വ. ടി കെ ശ്രീധരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
കൃഷ്ണ വില്വാദ്രി ഇനത്തിലുള്ള ഗോക്കളെയും വെച്ചൂർ നന്ദികേശനെയുമാണ് പൂജിച്ചത്. ഭാഗവത സത്ര സമിതി ഭാരവാഹികളായ സുരേഷ് കാവുംഭാഗം, പി കെ ഗോപിദാസ്, ലാൽ നന്ദാവനം,ശ്രീനിവാസ് പുറയാറ്റ്, പ്രമോദ്, നരേന്ദ്രൻ ചെമ്പക വേലിൽ, വിഷ്ണു നമ്പൂതിരി ,ഭദ്രകുമാർ , വേണുഗോപാൽ,സി.കെ ബാലകൃഷ്ണപിള്ള, മാതൃസമിതി കൺവീനർ പ്രീതി ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.