Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടീഷ് യുദ്ധ...

ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 നാളെ മടങ്ങും

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടനില്‍ നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി തകരാർ പരിഹരിക്കുകയായിരുന്നു . തകരാർ പരിഹരിക്കാൻ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും.

ജൂൺ 14 മുതൽ വിമാനത്താവളം ഉപയോഗിച്ചതിനുള്ള ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളടക്കം 8 ലക്ഷത്തോളം രൂപ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിയ്ക്ക് ലഭിക്കും .മൈന്റ്നൻസ് ഹാങ്ങർ വാടക എയർ ഇന്ത്യയ്ക്കും ലഭിക്കും .റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള എഫ് 35 വിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്.എന്നാൽ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചതോടെ വിമാനം തിരികെ കൊണ്ടുപോകാൻ സാധിക്കാതെ വരികെയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഎംആർഎല്ലിനെതിരായ നടപടിക്ക് വെള്ളിയാഴ്ചവരെ സ്റ്റേ

കൊച്ചി : കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരായ തുടർനടപടികൾ വെള്ളിയാഴ്ച വരെ പാടില്ലെന്ന് ഹൈക്കോടതി.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച്ച വിധി...

മന്ത്രി ഗണേഷ് കുമാറിൻ്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങളിൽ ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി

തിരുവനന്തപുരം :  മന്ത്രി ഗണേഷ് കുമാറിൻ്റെ വാളകത്തെ വീട്ടിൽ ഉണ്ടായ സംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇൻ്റലിജൻസ് വ്യക്തമാക്കി. കൈയേറ്റത്തിൽ ബിന്ദു മേനോൻ പരാതി നൽകിയാൽ...
- Advertisment -

Most Popular

- Advertisement -