Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ ശക്തമായ...

റാന്നിയിൽ ശക്തമായ കാറ്റിൽ മരം കൊമ്പ് വീണ് അഞ്ച് ഇടത്ത്  ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട: റാന്നി ഐത്തലയിലും ചെറുകുളഞ്ഞിയിലും കനത്ത മഴക്കോപ്പം ഉണ്ടായ കാറ്റിൽ മരം കൊമ്പ്  വൈദ്യൂതി ലൈനിൽ വീണ്  അഞ്ച് ഇടത്ത് റോഡിൽ ഗതാഗതം തടസപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് മഴക്കൊപ്പം അതിശക്തമായ കാറ്റ് വീശി മരങ്ങളും കൊമ്പുകളും വീണ് വൈദ്യൂതി ലൈൻ പൊട്ടി റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടത്. റാന്നി ഇട്ടിയപ്പാറ ഐത്തല വടശ്ശേരിക്കര റോഡിലും  ഐത്തല വായനശാല പടിക്കു സമീപം മരം വീണ് വൈദ്യുതി ലൈൻ തകരാറിലായി.

ഐത്തല പാലം ജംഗ്ഷനിൽ നിന്നും ആറ്റുതീരം വഴിയുള്ള റോഡിൽ ഏറാട്ട് കുന്ന്പടിക്ക് സമീപവും മരം ലൈനിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.  ഈ റോഡിൽ  ചൊവ്വൂർക്കടവിലേക്ക് പോകും വഴി മുല്ലശ്ശേരിൽ പടിക്ക് സമീപം തേക്ക് മരം ഒടിഞ്ഞുവീണ്  ഗതാഗത തടസം ഉണ്ടായി.

വടശ്ശേരിക്കരക്ക് പോകും വഴി കിടങ്ങുമൂഴി ജംഗഷനു സമീപവും മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഈ പ്രദേശങ്ങളിൽ അതിഭയങ്ക ശബ്ദത്തോടോപ്പം  മരക്കൊമ്പുകൾ ഒടിഞ്ഞ് പറന്ന് വീടിൻ്റെ സമീപം വരെ എത്തിയിരുന്നു. ഇത് കണ്ട് പലരും പരിഭ്രാന്തരായി.

ഐത്തല, ചെറുകുളഞ്ഞി, ആറ്റുഭാഗം തുടങ്ങി എല്ലാം പ്രദേശങ്ങളിലും വൈദ്യൂതി ലൈൻ തകരാറിലായത് ഇതുവരെ പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ തീപിടിച്ചു: ആളപായമില്ല

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ തീപിടിത്തം ഉണ്ടായി. ആളപായമില്ല. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തുകയും...

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു ; ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശിശുക്ഷേമസമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയ്‌തു.ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത്...
- Advertisment -

Most Popular

- Advertisement -