Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiസെക്യൂരിറ്റി ദിനാഘോഷം...

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്   എല്ലാവർഷവും ജൂലൈ 24 ലോക സെക്യൂരിറ്റി ദിനമായി ആചരിക്കുന്നത്. 

ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സെക്യൂരിറ്റി ജീവനക്കാരെ ആദരിച്ച് ചടങ്ങ് ആരംഭിച്ചു. ജീവനക്കാർക്ക് ക്ഷേമനിധി, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്  സ്കോളർഷിപ്പ് ഏർപ്പെടുത്തുക, മിനിമം വേജസ് സമ്പ്രദായം നടപ്പിലാക്കുക, ജീവനക്കാരുടെ പിഎഫ് ,ഇഎസ്ഐ  അനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ   വിഷയങ്ങളിൽ ചർച്ച ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് സ്റ്റാൻലി ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ   പ്രഭാകുമാർ ചക്കുളം, സാംസൺ ഡാനിയേൽ, അനിൽ തിരുവല്ല, അനീഷ് മാത്യു, പ്രീതി ബിനു തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട്  രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര...

ഷിഗെല്ല രോഗം : ആറന്മുളയിൽ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി

കോഴഞ്ചേരി : ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച ആറന്മുളയിൽ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്ത് വയസുകാരിക്ക് ഷിഗെല്ല ബാധിച്ച എഴിക്കാട് ഭാഗം ഡി എം ഒ ഡോ. അനിതകുമാരി, പഞ്ചായത്ത് പ്രസിഡൻ്റ്...
- Advertisment -

Most Popular

- Advertisement -