Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുള്‍ സാഹിത്യവേദിയുടെ...

അകപ്പൊരുള്‍ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുള്‍ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി YMCA ലൈബ്രറി ഹാളിൽ പ്രൊഫ. എ.ടി. ലാത്തറയുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ മാർത്തോമ്മാ കോളേജ് മലയാളവിഭാഗം തലവിയും HOD യുമായ ഡോ. ഷൈനി തോമസ് പ്രശസ്ത സാഹിത്യകാരൻ E.M. കോവൂരിന്റെ സാഹിത്യ സമ്പാദ്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. കോവൂരിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളുടെ സവിശേഷതകളും കവിയൂർ ശിവപ്രസാദ് അവതരിപ്പിച്ചു.

യോഗത്തിൽ ജെയ്സൺ പടിയിൽ സ്വാഗതവും ബീന എലിസബത്ത് നന്ദിയും രേഖപ്പെടുത്തി. ജോൺ വർക്കി, എസ്.ആർ. നായർ, പ്രസന്നകുമാർ, ജോർജ് കുരിയൻ ,അബ്രഹം മാത്യു ,ഹേമാവിശ്വനാഥ്, ജെസ്സി ജെയിംസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് തിരുവല്ലക്കാരനായ E.M. കോവൂരിന്റെ സ്മരണാർത്ഥം ഒരു സ്മാരകം സ്ഥാപിക്കുകയോ അല്ലെങ്കിൽ തിരുവല്ല മുനിസിപ്പൽ ലൈബ്രറിക്ക് “E.M. കോവൂർ മെമ്മോറിയൽ ലൈബ്രറി” എന്ന പേര് നൽകുകയോ ചെയ്യുന്നതിന് ഒരു മെമ്മൊറാണ്ടം സമർപ്പിക്കണമെന്ന് അകപ്പൊരുള്‍ സാഹിത്യവേദിയുടെ നേതൃത്വത്തോട് യോഗം അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി കെസിസി

തിരുവല്ല : സംസ്ഥാനത്ത് കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ  നേതൃത്വത്തിൽ വിവിധ സോണുകളിലൂടെ സഹായമെത്തിക്കുന്നു.ഔദ്യോഗിക ഉദ്ഘാടനം തിരുവല്ല ഡയറ്റിൽ വാർഡ് കൗൺസിലർ മിനു ജോബിക്ക് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ...

ദിയയുടെ കടയിലെ തട്ടിപ്പ് ; ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ല : ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി...
- Advertisment -

Most Popular

- Advertisement -