Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസൃഷ്ടിപരമായ മാധ്യമപ്രവർത്തനം...

സൃഷ്ടിപരമായ മാധ്യമപ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസം പകരും: ഉപരാഷ്ട്രപതി

കോട്ടയം: സൃഷ്ടിപരമായ മാധ്യമപ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. വികസനത്തിനു വേണ്ടിയായിരിക്കണം എല്ലാ വിഭാഗത്തിന്റെയും പ്രവർത്തനം. 2047ൽ ഇന്ത്യ വികസനത്തിന്റെ പുതിയ അധ്യായം കുറിക്കുമ്പോൾ അതിന് എല്ലാ വിഭാഗങ്ങളും കൈകോർത്ത് ശ്രമിക്കണം. ദീപിക ദിനപത്രത്തിന്റെ 140 -ാം വാർഷിക ആഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

വാർത്താതലക്കെട്ടുകളിൽ സത്യമുണ്ടാവണം. ആകർഷിക്കാൻ വേണ്ടി മാത്രമായി തലക്കെട്ടുകൾ ഇടരുത്. ഇന്ന് വായന കുറയുന്നു. കാഴ്ചയ്ക്കാണ് ഇപ്പോൾ പ്രാധാന്യം. ദൃശ്യങ്ങളിൽ മുഴുകുന്ന കുട്ടികളെ വായിക്കുന്നതിനും പ്രേരിപ്പിക്കണം. ഇത് വലിയ വെല്ലുവിളിയാണ്.ശരിയായ വിവരമാണ് പുതുതലമുറയ്ക്ക് പകരുന്നതെന്നു എല്ലാ മാധ്യമങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് പൂർണ്ണസ്വാതന്ത്ര്യം ഉണ്ടോ എന്ന് ഉപരാഷ്ട്രപതി സംശയം പ്രകടിപ്പിച്ചു. മാനേജ്മെന്റിൻ്റെ വീക്ഷണമാണ് പലപ്പോഴും റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു വരികയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾ എന്നും തിരുത്തൽ ശക്തിയായി തുടരണം. അതാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എംപി, മന്ത്രി മോൻസ് ജോസഫ്  തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട് സ്പോട്ട്, ജാഗ്രത വേണം: സംസ്ഥാന തല ബാങ്കേഴ്സ് സമിതി

തിരുവനന്തപുരം : മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ്...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് : രാജ്യത്ത് ഇന്ന് ദുഃഖാചരണം

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്.ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്കുശേഷം സെയ്ന്റ്...
- Advertisment -

Most Popular

- Advertisement -