Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമില്ല് ഉടമകൾ...

മില്ല് ഉടമകൾ വ്യാഴാഴ്ച മുതൽ നെല്ല് സംഭരിക്കും

ആലപ്പുഴ: ജില്ലയിലെ കൊയ്ത നെല്ല്  വ്യാഴാഴ്ച മുതൽ സംഭരിക്കാൻ മില്ലു ഉടമകളുമായി ജില്ലാ കളക്ടറുടെ  സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് മില്ലുടമകളുമായി അടിയന്തര യോഗം ചേർന്നത്. നെല്ല് താമസം കൂടാതെയും തടസ്സമില്ലാതെയും സംഭരിക്കുമെന്ന് മില്ല് ഉടമകളുടെ പ്രതിനിധികൾ യോഗത്തിൽ ഉറപ്പ് നൽകി .

നൂറ് കൃഷിക്കാരുള്ള പാടശേഖരത്തിന് ഒന്ന് എന്ന നിലയിൽ  കർഷകരും പാഡി മാർക്കറ്റിംഗ് ഓഫീസർമാരും  (പി എം ഒ) കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നിശ്ചയിക്കുന്ന പാടശേഖരത്തിലെ നെല്ല് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയായിരിക്കും ആവശ്യമെങ്കിൽ കിഴിവ് നിശ്ചയിക്കുക. തർക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ കൃഷിക്കാരെയും മില്ലുകാരെയും മുഖവിലക്ക് എടുത്ത്  നെല്ല് സംഭരണത്തിന് അനുയോജ്യമായ തീരുമാനമെടുക്കുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പി എം ഒ മാരും പൂർണ സഹകരണo നൽകാനും യോഗം തീരുമാനിച്ചു.

നെല്ലിന് കിഴിവ്  നൽകുന്നത് സംബന്ധിച്ച് സ്ലാബ് നിശ്ചയിച്ച് ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന്റെ പരിഗണനക്ക് നൽകുമെന്ന് യോഗത്തിൽ മില്ല് ഉടമകളെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകളെ യാത്രയാക്കാൻ സ്റ്റേഷനിലെത്തിയ അമ്മ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു

കൊട്ടാരക്കര : ട്രെയിനിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചത് .തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സേലത്ത് നഴ്‌സിങ്‌ വിദ്യാർഥിനിയായ ഏക മകൾ...

റഷ്യൻ എണ്ണ വാങ്ങിയാൽ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം തീരുവയെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ്...
- Advertisment -

Most Popular

- Advertisement -