Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷണം കഴിച്ചതിന്റെ...

ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ സംഘർഷം: ഒരാൾ   അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ  കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ (31) ആണ് അറസ്റ്റിലായത്.

തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റാളിൽ ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഇയാൾ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചശേഷം ബിൽ തുക കൂടുതലാണെന്ന് ആരോപിച്ച് കടയുടമയുമായി ബഹളമുണ്ടാക്കുകയായിരുന്നു.

ഇത് തടയാനെത്തിയ ഡ്യൂട്ടി പൊലീസുകാരനെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു . തുടർന്നാണ് അറസ്റ്റ്. എന്നാൽ എബിയെ സ്റ്റാളിലുള്ളവർ ചേർന്ന്  മർദിച്ചതായും പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : എരുമേലി -പമ്പാ റോഡില്‍ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 12 വരെ ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന്...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി കിണറ്റിൽ വീണ് മരിച്ചു

റാന്നി : പെരുമ്പെട്ടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കുരുട്ടും മോടിയിൽ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5നാണ് രണ്ട്...
- Advertisment -

Most Popular

- Advertisement -