Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകന്യാസ്ത്രീയെ ശല്യംചെയ്‌ത...

കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതി ആണ് ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. സംഭവത്തിൽ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ മാനേജർ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്‍റിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്. ഇതിനെ തുടർന്ന് പൊൻകുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫോണിൽ നിന്ന് പൊലീസിന് ചില നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. പ്രതി സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുടുതൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടത തിയിൽ അപേക്ഷ നൽകും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേടായ തെങ്ങ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കൊച്ചി : കേടായ തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം.പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ്...

അംഗപരിമിതർക്കു സൗകര്യമൊരുക്കി കോട്ടയം കളക്‌ട്രേറ്റിൽ രണ്ടാം ലിഫ്റ്റ് തുറന്നു

കോട്ടയം : കോട്ടയം സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടറെ കാണാൻ എത്തുന്ന അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു.സഹകരണ- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ലിഫ്റ്റിന്റെ...
- Advertisment -

Most Popular

- Advertisement -