Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടന്‍ ദേവന്‍...

നടന്‍ ദേവന്‍ ടിവികെയിലേക്ക്: നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് സൂചന. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ചയാണ് ദേവന്റെ ചാലക്കുടിയിലെ വീട്ടില്‍ രണ്ടു ടിവികെ നേതാക്കള്‍ കാണാനെത്തിയത്. നടി പ്രിയങ്കയും ടിവികെ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

സെപ്റ്റംബര്‍ 10-ന് ശേഷം ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി ദേവന്‍ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ടിവികെയില്‍ ചേര്‍ന്നാല്‍ ദേവന്‍ പാര്‍ട്ടിയുടെ കേരള ഘടകം സംസ്ഥാന അധ്യക്ഷനായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന ബിജെപിയില്‍ അത് കാണാന്‍ കഴിഞ്ഞില്ലെന്നും ദേവന്‍ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്തുമസ് – നവവത്സര ബമ്പർ : നറുക്കെടുപ്പ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം....

രണ്ട്  റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 ( വാഴത്തോപ്പിൽ റോഡ് ഗേറ്റ്), 13 (വെളുത്തുള്ളി കായല്‍ ഗേറ്റ്) എന്നിവ ഒക്ടോബര്‍ 13 ന് രാവിലെ എട്ട്...
- Advertisment -

Most Popular

- Advertisement -