Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ സുച്ചർ ലെസ്സ് വാൽവ് ശസ്ത്രക്രിയ വിജയകരം

അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റ് ചുരുക്കവും അതിനോടൊപ്പം മൂന്നു രക്തധമനികളിൽ തടസ്സവുമുള്ള അടൂർ സ്വദേശിനിയായ 78 വയസ്സുള്ള രോഗിക്ക് വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി.

മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് സുച്ചർ ലെസ്സ് വാൽവ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സർജറി നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വാൽവും മഹാധമനിയുമുള്ള രോഗികൾക്ക് അനുയോജ്യമായതാണ് തുന്നിപ്പിടിപ്പിക്കേണ്ടതില്ലാത്ത ഈ പ്രത്യേക വാൽവ് എന്ന് ലൈഫ് ലൈൻ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോക്ടർ എസ് രാജഗോപാൽ അഭിപ്രായപ്പെട്ടു. രോഗി പൂർണ്ണ ആരോഗ്യവതിയായി സുഖം പ്രാപിച്ചുവെന്ന് സർജറിയുടെ ഭാഗമായിരുന്ന കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ അജിത് സണ്ണി അറിയിച്ചു.

കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ സാജൻ അഹമ്മദ്,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോക്ടർ വിനോദ് മണികണ്ഠൻ, ഡോക്ടർ സന്ദീപ് ജോർജ്, ഡോക്ടർ കൃഷ്ണമോഹൻ, ഡോക്ടർ ചെറിയാൻ ജോർജ്, ഡോക്ടർ ചെറിയാൻ കോശി എന്നിവരും ചികിത്സക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം: വിദേശ ഇടപെടൽ വേണ്ട : ഉപരാഷ്ട്രപതി

ന്യൂ ഡൽഹി : മദ്യനയ  കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി 

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍...
- Advertisment -

Most Popular

- Advertisement -