Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ രണ്ട്...

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു : കോട്ടയം സ്വദേശിനി അറസ്റ്റിൽ

കലിഫോർണിയ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു.തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരി(35)യും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു(40)വുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അതേ അപ്പാർട്മെന്റിൽ താമസിക്കുന്ന ഇവരുടെ സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില(32)യെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‌യുവി അഞ്ജനയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കടന്നുപോകുന്നത് ദൃക്സാക്ഷികൾ കണ്ടു.തുടർന്ന് വണ്ടിയോടിച്ച അനിലയെ പോലീസ് കസ്റ്റഡിയിലെടുത്തു .അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിൻ്റെ ഭർത്താവ് ജേക്കബാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ ആനിന്റെ മൃതദേഹം കണ്ടെത്തിയത്.

ഡിക്സൺ ലാൻഡിങ് റോഡിൽ മിൽക്രീക്ക് അപ്പാർട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം...
- Advertisment -

Most Popular

- Advertisement -