Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ റെയിൽവേ...

കുറ്റൂർ റെയിൽവേ അടിപ്പാത: ഗേയ്റ്റ് സ്ഥാപിച്ച് താൽക്കാലിക പരിഹാരം കണ്ട് റെയിൽവേ

തിരുവല്ല : കുറ്റൂർ റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതകളിൽ ഗേയ്റ്റ് സ്ഥാപിച്ച് താൽക്കാലിക പരിഹാരം കണ്ട് റെയിൽവേ . മഴക്കാലത്ത് റെയിൽവേ അടിപ്പാതകളിൽ നിറയുന്ന വെള്ളം ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും അവയൊന്നും വിജയം കാണാത്തതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹന ഗതാഗതം ഒഴിവാക്കി റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അടിപ്പാതകളിൽ മേൽക്കൂര പണിതും വെള്ളം വറ്റിക്കുന്നതിനായിവലിയ മോട്ടോറുകൾ സ്ഥാപിച്ചും വെള്ളം ഒഴുകി മാറുന്നതിനായി വലിയ ഓടകൾ നിർമ്മിച്ചിട്ടും അടി പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിന്റെ പശ്ചാത്തലത്തിലാണ് ഗേറ്റ് സ്ഥാപിച്ച് വാഹനഗതാഗതം തടയുന്നത്.

എം സി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ- മനയ്ക്കച്ചിറ റോഡിലെയും തിരുമൂലപുരം- കറ്റോട് റോഡിലെയും അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്.

മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വളരെ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നു പോകാൻ സാധിക്കുമായിരുന്നു. കാറുകൾ അടക്കമുള്ള ലൈറ്റ് വാഹനങ്ങൾക്കായിരുന്നു ഈ വെള്ളക്കെട്ടിലൂടെ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ഗേറ്റ് സ്ഥാപിച്ചതോടുകൂടി ഇനി ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞ വർഷം നടന്ന അടിപ്പാതയുടെ നവീകരണ പ്രവർത്തനത്തിൽ അടിപ്പാതയുടെ ഒരുവശത്ത് കൂടി ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി റോഡ് ലെവലിൽ നിന്നും ഉയർത്തി നടപ്പാത വീതി കൂട്ടി പണിതിരുന്നു. അന്ന് നിർമ്മാണ ചുമതലമുണ്ടായിരുന്ന എഞ്ചിനീയറോട് അര അടിയും കൂടെ വീതി കൂട്ടിയാൽ വലിയ കാറുകൾക്ക് ഉൾപ്പെടെ കടന്നു പോകാൻ സാധിക്കും എന്ന് നാട്ടുകാർ പറഞ്ഞെങ്കിലും അത് പാഴ്വാക്കായി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിലെ രാഷ്‌ട്രപതിഭരണം : ലോക്സഭയിൽ പ്രമേയം പാസ്സാക്കി

ന്യൂഡൽഹി : മണിപ്പൂരില്‍ രാഷ്‌ട്രപതിഭരണത്തിനുള്ള അംഗീകാരം തേടിയുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ നാല്...

കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന .ഷോപ്പിയാൻ കേന്ദ്രീകരിച്ച് അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഭീകരൻ കൊല്ലപ്പെട്ടത് .തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിൽ...
- Advertisment -

Most Popular

- Advertisement -