Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൃപ്പൂണിത്തുറയിൽ അങ്കണവാടി...

തൃപ്പൂണിത്തുറയിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

കൊച്ചി : തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു .ഇന്ന് രാവിലെ 9.30-ഓടെയാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര താഴെ വീണത്.ആയ മാത്രമായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്.കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപായതിനാൽ വലിയ അപകടം ഒഴിവായി.

5 കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.നേരത്തെ അങ്കണവാടിയിൽ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നു.പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആയ പറഞ്ഞു .100 വർഷത്തിലറെ പഴക്കമുള്ള കെട്ടിടമാണ് നിലം പതിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണ് സ്കൂൾ മാറിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച(29) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ,  ട്യൂഷൻ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം : 63ാമത് സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു.വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചു ഉത്ഘാടനം ചെയ്തു.കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല...
- Advertisment -

Most Popular

- Advertisement -