Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമള്ളിയൂർ പുരസ്കാരം ...

മള്ളിയൂർ പുരസ്കാരം  ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

ആലപ്പുഴ : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ശ്രീമദ് ഭാഗവത സത്ര സമിതി ഗുരുവായൂരപ്പ ഭക്തർക്ക് നൽകി വരുന്ന മള്ളിയൂർ പുരസ്കാരം ഗാനരചയിതാവും സിനിമ സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്ക്  രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിച്ചു. 50,000 രൂപയും  ഗുരുവായൂരപ്പന്റെ തങ്കപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്ര വേദിയിലാണ് സമ്മാനിച്ചത്.അഡ്വ പി എസ് ശ്രീകുമാർ അധ്യക്ഷനായി. വയലാർ മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

എസ്എൻ ഡി പി അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, സമിതി വർക്കിങ് ചെയർമാൻ പി.വെങ്കിട്ടരാമയ്യർ, ഉപാധ്യക്ഷൻ എസ് നാരായണ സ്വാമി, ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, സമിതി ജന.സെട്രട്ടറി ടി.ജി പത്മനാഭൻ നായർ, ട്രഷറർ എസ് ശ്രീനി , കെ. ശിവശങ്കരൻ, ഡോ.വികെ സരസ്വതി, സോമുമാർ, രതീശൻ, അംബുജാക്ഷൻ നായർ, രമാദേവി,വി കെ.സുരേഷ് ബാബു, പ്രിയദർശൻ തമ്പി തുടങ്ങിയർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെൻ സി കലാപം : നേപ്പാളിൽ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു ; സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു

കാട്മണ്ടു : സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി ജലനാഥിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു.രക്തം ഒലിക്കുന്ന മുഖവുമായി നിൽക്കുന്ന മുൻ പ്രധാനമന്ത്രിഷെർ ബഹാദുർ...

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അടൂർ : യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങമം തോട്ടുമുക്ക് അവച്ചിക്കുളത്ത് അജയൻ (46) ആണ് മരിച്ചത്.പള്ളിക്കൽ മൂന്നാട്ടുകര ഭാഗത്തെ കുളത്തിൽ ശനി രാത്രി 9 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജയനും...
- Advertisment -

Most Popular

- Advertisement -