Monday, April 21, 2025
No menu items!

subscribe-youtube-channel

HomeUncategorizedപുളിക്കീഴിൽ  പ്ലസ്...

പുളിക്കീഴിൽ  പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: പുളിക്കീഴിലെ പമ്പയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കീഴ് ബീവറേജ്‌സ് ഔട്ട്ലെറ്റിന്  സമീപം പമ്പയാറ്റിൽ നിരണം സെൻട്രൽ കന്യാത്രയിൽ അജിയുടെ മകൻ  അനന്ദു (18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. കുളിക്കാനിറങ്ങിയ നാലു കുട്ടികളിൽ ഒരാളെ പെട്ടെന്ന് കാണാതെ വരുകയായിരുന്നതായി നാട്ടുകാർ പറഞ്ഞു.

തുടർന്ന് തിരുവല്ല അഗ്നിരക്ഷാ സേനയും ചെങ്ങന്നൂർ സ്ക്യൂബ ടീമും എത്തി  നടത്തിയ തിരച്ചിലിൽ 25 അടി താഴ്ച്ചയിലും ചെളി നിറഞ്ഞ ഭാഗത്ത് നിന്ന്  മൃതദേഹം കണ്ടെത്തുക ആയിരുന്നു. പോലീസ് മേൽ നടപടിക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേയര്‍ക്കെതിരെ കേസെടുക്കണം : കോടതി

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി ഉത്തരവ്. മേയർക്കും ഭർത്താവിനും...

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സിറ്റിങ്ങ്:  ഹർജിയിന്മേലുള്ള തുടർനടപടികൾ  അവസാനിപ്പിച്ചു

ആലപ്പുഴ : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആലപ്പുഴ സിറ്റിങ്ങ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവാനന്തര...
- Advertisment -

Most Popular

- Advertisement -