Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsകെജരിവാളിനെ അറസ്റ്റ്...

കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാൻ – മന്ത്രി വി എൻ വാസവൻ

തിരുവല്ല: കെജരിവാളിനെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിച്ചുവിടാനെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.തിരുവല്ലയിൽ എൽഡിഎഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേന്ദ്രത്തിനെതിരായ വികാരങ്ങളെ തിരിച്ച് വിടാനാണ് ദില്ലി മുഖ്യമന്ത്രി കേജരിവാളിനെ ഇഡി ഉദ്യോഗസ്ഥരെ അയച്ച് അകാരണമായി അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണിത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ഈ അറസ്റ്റിനെതിരെ പ്രതിപക്ഷം തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.ഏകാധിപത്യത്തിലേക്കും അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സമീപനത്തിലേക്കുമാണ് രാജ്യത്തെ എത്തിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന് കടമെടുക്കാൻ അനുവദിച്ചതും പ്രസ് ഇൻഫർമേഷൻ ബ്യൂറോ 24 മണിക്കൂറിനകം സ്‌റ്റേ ചെയ്തതും, മോദിയുടെ മെസേജുകൾ താഴേക്ക് പോകുന്നത് തടഞ്ഞതും, കേരളത്തിന് തരാനുള്ള പണം തരാൻ ഇടപെട്ടതുമെല്ലാം ബി ജെ പി യെ പ്രതികൂട്ടിലാക്കി. ഇതിനെല്ലാം പിന്തുണ നൽകിയ കോൺഗ്രസിനും ഇത് തിരിച്ചടിയായി.

ഇന്ത്യയിൽ ഇപ്പോൾ അതിവേഗ രാഷ്ട്രീയ മാറ്റം ഉണ്ടായികൊണ്ടിരിക്കുകയാണ്.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധികളൊന്നുമില്ല. 3 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തു വരികയാണ്. സപ്ലെകോ നിറഞ്ഞു കവിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്കാവശ്യമായ പണം നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
എൽഡിഎഫ് തിരുവല്ല അസംബ്ലി മണ്ഡലം ചെയർമാൻ അലക്സ്‌ കണ്ണമല അധ്യക്ഷനായി.

മാത്യു ടി തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ, എൽഡിഎഫ് നേതാക്കളായ രാജുഏബ്രഹാം,  ആർ സനൽകുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്സ്, ഫ്രാൻസിസ് വി ആൻ്റണി, ബാബു പറയത്തു കാട്ടിൽ, റെയിനാ ജോർജ്, ജേക്കബ് എം ഏബ്രഹാം, എം ബി നൈനാൻ, ബാബു പാലാക്കൽ, സജി ചാക്കോ, പോൾ മാത്യു, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വീപ്പ്: തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരിയില്‍ എടത്വ സെന്റ്. അലോഷ്യസ് കോളേജിന് ഒന്നാം സ്ഥാനം

അലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളിലെ  വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മത്സരം...

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ

തിരുവനന്തപുരം : 2024-25 അദ്ധ്യായന വർഷത്തെ  മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24,...
- Advertisment -

Most Popular

- Advertisement -