Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ...

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ വേലുകുടി കൃഷ്ണൻ സ്വാമികൾ പ്രഭാഷണം നടത്തി

ചങ്ങനാശേരി : വൈഷ്ണവ പണ്ഡിതൻ വേലുകുടി കൃഷ്ണൻ സ്വാമികൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തി.അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ എത്തിയ സ്വാമികളെ പഞ്ചദിവ്യ ദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ഈശ്വര ശർമ്മ പൂർണ്ണ കുംഭം നൽകി വരവേൽക്കുകയും ചെയ്തു 

വൈഷ്ണവ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തിയ 600ഓളം വിശ്വാസികൾക്ക് തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിന്റെ പൗരാണികതയെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും സ്വാമികൾ പ്രഭാഷണം നടത്തി. തുടർന്ന് ഗോശാല സന്ദർശിച്ച് പൂജാകർമ്മങ്ങളിൽ പങ്കെടുക്കുകയും
അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിലേക്ക് സംഭാവനയും നൽകുകയും ചെയ്താണ് വേലുകുടി കൃഷ്ണൻ സ്വാമികൾ മടങ്ങിയത്.

സത്ര സമിതി കൺവീനർ വിനോദ് നായർ, സത്ര സമിതി അംഗങ്ങളായ ശ്രീകുമാർ. ജി, ഗോപകുമാർ, അനിൽവാസ്, പി കെ പ്രസാദ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും: 17 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

മാവേലിക്കര: മാവേലിക്കര  താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. 16...

അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ലണ്ടൺ : പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറാണ് വെളിപ്പെടുത്തൽ...
- Advertisment -

Most Popular

- Advertisement -