Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകുപ്പിയിൽ പെട്രോൾ...

കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരന് ക്രൂര മർദനം

പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മർദനം. ഓമല്ലൂരിലാണ് സംഭവം. പ്രക്കാനം സ്വദേശി രഞ്ജിത്തിനാണ് മർദനമേറ്റത്. രണ്ട് ബൈക്കുകളിലായി എത്തിയ ആറുപേരാണ് മർദിച്ചത്. കഴിഞ്ഞ 19-നാണ് പ്രതികൾ പെട്രോൾ വാങ്ങാനെത്തിയതെന്നും ചോദിച്ചിട്ട് നൽകാത്തതിനാൽ പിറ്റേ ദിവസം സംഘം ചേർന്നെത്തി അക്രമിക്കുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

വന്ന ബെക്കിൽ പെട്രോൾ അടിച്ച ശേഷമാണ് കുപ്പിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. പമ്പിന്റെ പുറകിൽ കൊണ്ടുപോയി തലക്ക് ഹെൽമെറ്റുകൊണ്ട് അടിക്കയായിരുന്നു. ഷർട്ടും വലിച്ചുകീറി. രഞ്ജിത്ത് ജനറൽ ആശുപത്രിയിലാണ്. സ്ഥലത്ത് ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെയും മർദിക്കാൻ ശ്രമിച്ചു.

അക്രമത്തിന്റെ സിസിടിവി ദ്യശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘം മദ്യപിച്ചാണ് എത്തിയത്. സംഭവത്തിന്റെ തലേ ദിവസം കുപ്പിയിൽ പെട്രോൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി അന്ന് വാക്കു തർക്കവും നടന്നു. പത്തനംതിട്ട പൊലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ജനറൽ ആശുപത്രി സംഭവം: അസി സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു

അടൂർ : ശസ്ത്രക്രിയ ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. എസ്. വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച്...

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദ് ബോയ്‌സ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി, എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്കായി ജൂണ്‍ 13-ന് രാവിലെ 11.30-ന് അഭിമുഖം നടത്തുന്നു. യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍...
- Advertisment -

Most Popular

- Advertisement -