Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅപകടത്തിൽപ്പെട്ട വാഹനം...

അപകടത്തിൽപ്പെട്ട വാഹനം വിട്ടുനല്‍കാന്‍ കൈക്കൂലി:  എസ്‌ഐയ്ക്ക് സസ്‌പെന്‍ഷൻ

കൊച്ചി: അപകടവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ നടപടി. മരട് ഗ്രേഡ് എസ്‌ഐ കെ ഗോപകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വാഹന ഉടമയില്‍ നിന്ന കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐയെ വിജിലന്‍സ്  പിടികൂടിയിരുന്നു.

ഓഗസ്റ്റ് 25ന് വൈറ്റില ഹബ്ബിന് സമീപം വച്ച് എറണാകുളം പള്ളിക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അപകടത്തില്‍പ്പെട്ട ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോമയിലായ ഡ്രൈവര്‍ സുഖം പ്രാപിച്ചതോടെ മരട് പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഗോപകുമാര്‍ പരാതിക്കാരനെ ബന്ധപ്പെട്ട് ലോറി വിട്ട് നല്‍കുന്നതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരനോട് ലോറി വിട്ടു നല്‍കണമെങ്കില്‍ 10,000 നല്‍കണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരന്‍  സ്റ്റേഷനിലെത്തി ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ കുറയ്ക്കാന്‍ കഴിയില്ല എന്നുമായിരു ഗ്രേഡ് എസ്‌ഐയുടെ നിലപാട്. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് മരട് സ്റ്റേഷനില്‍ വച്ച് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഗോപകുമാറിനെ വിജിലന്‍സ് സംഘം  പിടികൂടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : നെല്ലിമുകള്‍- തെങ്ങമം റോഡില്‍ ഡിസംബര്‍ 18 മുതല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും. കല്ലുകുഴി- തെങ്ങമം റോഡ്, ഇ വി റോഡ്, പളളിക്കല്‍ -തെങ്ങമം റോഡ്, തെങ്ങമം -മേക്കുന്നുമുകള്‍-...

ചക്രവാതച്ചുഴി : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന്‌ മുകളിൽ...
- Advertisment -

Most Popular

- Advertisement -