Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആറന്മുളയിൽ വഞ്ചിപ്പാട്ട്...

ആറന്മുളയിൽ വഞ്ചിപ്പാട്ട് സോപാന മത്സരം ആരംഭിച്ചു

ആറന്മുള : പള്ളിയോട സേവാ സംഘം  തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസംഗീർത്തന സോപാന വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കം. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി  മുഖ്യപ്രഭാഷണം നടത്തി. ഇന്ന് കിഴക്കൻ മേഖല ടീം അംഗങ്ങൾ  മത്സരത്തിൽ  പങ്കെടുത്തു.

നാളെ (21) മധ്യമേഖലയും  22ന്  പടിഞ്ഞാറൻ  മേഖലയും  മത്സരത്തിൽ പങ്കെടുക്കും. 23ന് രാവിലെ ഫൈനൽ മത്സരം  നടത്തും. ഒന്നാം സ്ഥാനം നേടുന്നവർക്ക് വ്യവസായി  മഠത്തിൽ രഘു  സമർപ്പിച്ച  52  പവൻ  സുവർണ്ണ ട്രോഫിയും  25000 രൂപയും പാരിതോഷികമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന്  15,000  രൂപയും  മൂന്നാം സ്ഥാനക്കാർക്ക്  10000 രൂപയും  സമ്മാനം നൽകും.

ഇന്ന് നടന്ന യോഗത്തിൽ  പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ  രമേശ് മാലിമേൽ, വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ്  ഗോപിനാഥ്, എക്സി. കമ്മിറ്റി അംഗങ്ങളായ ശശികുമാർ, രവീന്ദ്രൻ നായർ, സുരേഷ് കുമാർ, കെ ആർ സന്തോഷ്, വിജയ കുമാർ പി, പാർത്ഥസാരഥി പിള്ള, അജി ആർ. നായർ, അനൂപ് ഉണ്ണികൃഷ്ണൻ, മുരളി ജി. പിള്ള, ഡോ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി : രണ്ട് ഭീകരരെ വധിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.അതിർത്തിയിലെ നൗഷേര...

കള്ളപ്പണം വെളുപ്പിക്കൽ കേസ് : എസ്ഡിപിഐ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തു . നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്...
- Advertisment -

Most Popular

- Advertisement -