Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന അപകടത്തിൽ...

വാഹന അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം : വ്യാപാരി വ്യവസായി നേതാവിനെതിരെ പരാതി

കായംകുളം : വാഹന അപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കായംകുളം വ്യാപാരി വ്യവസായി യൂണിറ്റ് നേതാവിനെതിരെ പരാതി.വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ആരോപണം.

ഈ മാസം 3ന് രാത്രി 12.45ന് കെപിഎസി ജംക്‌ഷനിൽ വച്ച് ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് സിനിൽ ഉപദ്രവിച്ചത് എന്നാണ് യുവതിയുടെ പരാതി. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് മക്കട ജനകീയ ആരോഗ്യ കേന്ദ്രം 90.35 ശതമാനം സ്‌കോറോടെ നാഷണൽ ക്വാളിറ്റി...

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല: മലയാള കാവ്യസാഹിതിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലാ YMCA ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ്  കാവാലം അനിലിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  പ്രശസ്ത കഥകളി നടൻ  തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കഥകളി ഇന്നും...
- Advertisment -

Most Popular

- Advertisement -