Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ ഔദ്യോഗിക...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബിജെപി ചൊവ്വാഴ്ച അയ്യപ്പജ്യോതി തെളിയിക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാര സംരക്ഷണത്തിനും ഭക്തര്‍ക്കും അനുകൂലമായവിധത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും  ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി ചൊവ്വാഴ്ച അയ്യപ്പജ്യോതി തെളിയിക്കും.

വൈകിട്ട് അഞ്ചിന് അയ്യപ്പജ്യോതി തെളിയിക്കാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരും ബിജെപിപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും ശബരിമല വിഷയത്തില്‍ സദ്ബുദ്ധി തോന്നിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും.

വരും ദിവസങ്ങളില്‍ 23000 ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുതുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആചാരലംഘനത്തെ എതിര്‍ത്ത അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അയ്യപ്പവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നു വീണു ; 7 പേർ മരിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പുലർച്ചെ 5.20നാണ് അപകടം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു കുട്ടി...

പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവല്ല : ആശ വർക്കേഴ്സ് സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിവരുന്ന രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്ക് മുൻപിലും സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -