Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഈസ്റ്റർ അവധി...

ഈസ്റ്റർ അവധി : യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

ബാംഗ്ലൂർ: ദുഃഖ വെള്ളി, ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക.

ട്രെയിൻ 06551 – യശ്വന്തപുര- കണ്ണൂർ: യശ്വന്തപുരയിൽ നിന്നും ഏപ്രിൽ 2 ന് വ്യാഴാഴ്ച രാവിലെ 11.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും.

ട്രെയിൻ 06552 – കണ്ണൂർ-യശ്വന്തപുര: ഏപ്രിൽ 3 ന് വെള്ളിയാഴ്‌ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 9.30 ന് യശ്വന്തപുരയിൽ എത്തിച്ചേരും.

കുനിഗൽ, ചന്നരായപ്പട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാള, മംഗളൂരു ജംഗ്ഷൻ, കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് അരോമ 1 ചുണ്ടൻ

ആലപ്പുഴ : പുന്നമടക്കായലിൽ നടന്ന അതിവാശിയേറിയ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ 1 ചുണ്ടൻ വിജയിയായി. രഞ്ജിത്ത് സജീവ് കൊച്ചുമോൻ ക്യാപ്റ്റൻ ആയ...

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ...
- Advertisment -

Most Popular

- Advertisement -