Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടാം പീഡനക്കേസ്...

രണ്ടാം പീഡനക്കേസ് : രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി. എന്നാൽ രാഹുൽനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം  തള്ളിയിരുന്നു. സ്പീക്കര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ റെയിൽവേ അടിപ്പാത താൽക്കാലികമായി അടയ്ക്കുന്നു: പണികൾ 20 ന് തുടങ്ങും

തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി  താൽക്കാലികമായി അടയ്ക്കുന്നു. കുറ്റൂർ ജംഗ്ഷൻ  - മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയാണ് നവംബർ 20 മുതൽ ഡിസംബർ 10 വരെ അടച്ചിടുന്നത്. നിരന്തരമായി പെയ്യുന്ന...

അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും

അമ്പലപ്പുഴ: ക്ഷേത്രനുഷ്ടാന വാദ്യ കലകളിൽ ഏഴ് പതിറ്റാണ്ട് കാലം നിറഞ്ഞുനിന്ന കലാ രത്നം അമ്പലപ്പുഴ പരമേശ്വര കുറുപ്പിന്റെ പന്ത്രണ്ടാമത് അനുസ്മരണവും സുവർണ്ണ മുദ്ര സമർപ്പണവും ജി. സുധാകരൻ എം. എൽ. എ. ഉത്ഘാടനം...
- Advertisment -

Most Popular

- Advertisement -