Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKonniവനം വകുപ്പ്...

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങുന്നത്. പുലി കൂട്ടിൽ വീണ വിവരം നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.

നടുവത്തുമൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ, കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുലിയെ പ്രത്യേക വാഹനത്തിൽ കയറ്റിയത്.തുടർന്ന് ഗവിയിലെ ഉൾവനത്തിൽ ഉച്ചയോടെ തുറന്നു വിട്ടു.ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവിടങ്ങളിൽ അനവധി വളർത്തു മൃഗങ്ങളെ ആണ് കഴിഞ്ഞ നാളുകളിൽ പുലി ആക്രമിച്ചു ഭക്ഷിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എടയാർ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം : ഒരു മരണം

കൊച്ചി : എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു .വ്യവസായ കേന്ദ്രത്തിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.നിരവധി പേർക്ക് ...

മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -