Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഉരുൾപൊട്ടലിൽ അടിയന്തര...

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.അവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : തിരക്ക് കൂടുമ്പോൾ വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് വർധിപ്പിക്കും – മന്ത്രി കെ.മുരളീധരൻ

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുള്ളതായി ദേവസ്വം-ആരോഗ്യം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. വെർച്ച്വൽ ക്യൂ വഴി നിലവിൽ 60,000...

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

പത്തനംതിട്ട:   ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻ പറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46)...
- Advertisment -

Most Popular

- Advertisement -