Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉത്തരേന്ത്യയിൽ ശക്തമായ...

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു : മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ​ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഡൽഹിയിലും, പരിസര പ്രദേശങ്ങളും രാവിലെ മൂന്ന് മണിക്കൂര്‍ റെഡ് അലേര്ട്ടിലായിരുന്നു. രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും ആശ്വാസമായാണ് എത്തിയതെങ്കിലും മഴകനത്തതോടെ വെള്ളക്കെട്ടും ഗതാഗതകുരുക്കും ദില്ലിയില്‍ രൂക്ഷമായി.

തലസ്ഥാന മേഖലയിലും, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അല‍‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ നിന്ന് പെയ്ത് രാവിലെ പത്ത് മണിവരെ മൂന്ന് മണിക്കൂര്‍ ദില്ലി റെഡ് അലേര്‍ട്ടിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ രാംപൂരിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതിനെ തുടർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. സർക്കാരുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി വരുന്നു.  ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മല്ലപ്പള്ളി തൊട്ടിപ്പടിക്ക് അടുത്തുള്ള  കലുങ്കിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു:  നിര്‍മ്മാണം പൂര്‍ത്തിയാകും വരെ സമീപപാതകൾ ഉയോഗിക്കണം – അധികൃതർ

മല്ലപ്പള്ളി : മല്ലപ്പള്ളി പുല്ലുകുത്തി റോഡിലെ തൊട്ടിപ്പടിക്ക് അടുത്തുള്ള  കലുങ്കിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു.  കാലപ്പഴക്കമുള്ള കലുങ്കിന്റെ ഭിത്തികൾ ഉള്‍പ്പടെ മണിമലയാറിൻ്റെ സംരക്ഷണ ഭിത്തികളും തകര്‍ച്ചയിലാണെന്ന്  ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജീനകീയ സമിതി രൂപീകരിക്കുകയും അധികാരികൾക്ക്...

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.0 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്....
- Advertisment -

Most Popular

- Advertisement -