Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduലഹരിമരുന്ന് കേസിൽ...

ലഹരിമരുന്ന് കേസിൽ പിടിയിലായ അധ്യാപികമാരെ പുറത്താക്കി

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍  പിടിയിലായ അധ്യാപികമാരെ പിരിച്ചുവിട്ടു.പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കെ.സി. കീർത്തന,കാവ്യ എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടത്.ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായാണ് ഈ അധ്യാപികമാരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ആഴ്ചകൾക്ക് മുമ്പ് വടകര പൊലീസ് റിസ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു.ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. മയക്കുമരുന്ന് വാങ്ങുന്നവർ ഇവരുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്.കീർത്തനയെ ഈ മാസം 11-നും കാവ്യയെ കഴിഞ്ഞ ദിവസവുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐഎംഎ

ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്‌...

ഉറക്കത്തിനിടെ പാമ്പു കടിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്.അൽജോയുടെ സഹോദരൻ 10 വയസുള്ള അലോജിനും കടിയേറ്റു. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്.പുലർച്ചെ കുട്ടികളെ അവശനിലയിൽ...
- Advertisment -

Most Popular

- Advertisement -