Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡ് വീഴ്ച ഒറ്റപ്പെട്ടതല്ലെന്നാണ് വിമര്‍ശനം. അക്കൗണ്ടിംഗ്, ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമാണ്. സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ബോര്‍ഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 ന് മുന്‍പുള്ള ആസ്തികളുടെ മൂല്യം നിശ്ചയിക്കുന്നതിലും പോരായ്‌മകള്‍ ഉണ്ട്. കരാറുകാര്‍ക്ക് നല്‍കുന്ന തുകയിലടക്കം ഗുരുതര ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ഉളളത്.

കരാറുകാര്‍ക്ക് നല്‍കാനുള്ള പണം, നികുതി ബാധ്യത, സ്റ്റോക്ക് എന്നിവ കൃത്യമല്ല. ക്ഷേത്രോപദേശക സമിതികള്‍ ഇടപാടുകളില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തുന്നില്ല. വരവ് ചെലവ് വ്യത്യാസം രേഖകളില്‍ വ്യക്തമല്ലെന്നും ഓഡിറ്റര്‍ പറയുന്നു. ഭൂമി ഉള്‍പ്പടെയുള്ള സംഭാവനയുടെ കൃത്യമായ മൂല്യം കണക്കാക്കുന്നില്ല. ഓഡിറ്റര്‍ വിജയന്‍ അസോസിയേറ്റ്സ് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് പെസഹാ വ്യാഴം:അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ക്രൈസ്‌തവര്‍

തിരുവല്ല : ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസം .ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ചയാണ്...

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോട്ടയം : ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഗാന്ധിനഗര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായില്‍ വീട്ടില്‍ ജോണ്‍സി ജേക്കബ് (33)എന്നയാളെയാണ്...
- Advertisment -

Most Popular

- Advertisement -