Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിന്റെ വിഴിഞ്ഞം...

കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചു: ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചതായി ശശി തരൂര്‍ എംപി. ആഗോള കപ്പല്‍ ഗതാഗത്തതിന്റെ ശ്രദ്ധ തന്റെ മണ്ഡലത്തിലേക്ക് തിരിയുന്നു എന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റിലാണ് തരൂര്‍ വിഴിഞ്ഞം കഴിഞ്ഞ മാസം കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തുന്നത്.

വിഴിഞ്ഞത്ത് അടുക്കാനായി ഏകദേശം നൂറ് കപ്പലുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് തരൂര്‍ പറയുന്നത്. തിരുവനന്തപുരം എംപി എന്ന നിലയില്‍ അഭിമാനം നല്‍കുന്നതാണ് കണക്കുകള്‍ എന്നും തരൂര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ കണക്കുകള്‍ എന്ന നിലയിലാണ് തരൂര്‍ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ലോകം ഒരു പുതിയതും വിശ്വസനീയവുമായ ഇടം അന്വേഷിക്കുകയാണ്. അതിനുള്ള ഉത്തരമാണ് വിഴിഞ്ഞം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ് നിലവില്‍ ഒരു വികസന പദ്ധതി മാത്രമല്ല, അതൊരു ആഗോള ആവശ്യകതയായി മാറിയതായും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.

2026 മാര്‍ച്ചില്‍ മാത്രം 61 കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ഇതിന് അപ്പുറത്താണ് ബര്‍ത്തിങ്ങിന് സാഹചര്യം തേടിക്കൊണ്ടുള്ള കോളുകളുള്ളത്. 100 ബെര്‍ത്തിങ്ങ് കോളുകള്‍ ശേഷിക്കുന്നുണ്ട്. ഒരേസമയം 5 മദര്‍ഷിപ്പുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ വികസനം പുരോഗമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം സമാധിയിൽ പുഷ്പാർച്ചന അനുവദിച്ചില്ല : എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്

ന്യൂഡൽഹി : എൻഎസ്എസ് നേതൃത്വത്തിനെതിരെ ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്ന് സി.വി. ആനന്ദബോസ് ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ വെളിപ്പെടുത്തി .എല്ലാ...

കേരളത്തിൻറെ ആരോഗ്യ മേഖലയെ തകർത്ത് നാമാവശേഷം ആക്കിയ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീണ ജോർജ്ജിന്റെ...
- Advertisment -

Most Popular

- Advertisement -