Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുടങ്ങിയിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അറുപത് വർഷമായി മുടങ്ങി കിടന്നിരുന്ന ഭദ്രദീപചടങ്ങ് പുനഃരാരംഭിച്ചു. ക്ഷേത്രത്തിൽ ആദ്യമായി ഭദ്രദീപം നടന്നത് 1744 ലാണ്. ഉത്തരായനത്തിനും ദക്ഷിണയാനത്തിനും മുൻപ് 7 ദിവസത്തെ കളഭാഭിഷേകവും  കൂടെ ഭദ്രദീപവും നടന്നു വന്നിരുന്നത്.

അവസാന ഭദ്രദീപം നടന്നത് 1962 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്താണ് രാജ്യക്ഷേമവും ജനങ്ങളുടെ ഐശ്വര്യവും ലക്ഷ്യമാക്കിയാണ് ഭദ്രദീപം നടത്തിരുന്നത്.

ക്ഷേത്രത്തിന്റെ തെക്കേവശത്താണ് ഭദ്രദീപമണ്ഡപം സ്ഥിതി ചെയ്യുന്നത്. ഭദ്രദീപപുരയിൽ സാളഗ്രാമങ്ങൾ പ്രതിഷ്ഠിതമാണ്. അനിഴം തിരുനാൾ മാർത്താഡവർമ്മയുടെ തുടർച്ചയായുളള യുദ്ധവിജയങ്ങൾക്കായിരുന്നു ചക്രാബ്ജപൂജ നടത്തിയിരുന്നത്. ശീവേലിപുരയ്ക്ക് പുറത്ത് ഭദ്രദീപപുരയിൽ 7 ദിവസത്തെ ചടങ്ങുകൾ നടത്തിയിരുന്നപ്പോൾ അതോടൊപ്പം ക്ഷേത്ര ചെറുചുറ്റിനുളളിൽ
കളഭാഭിഷേകവും നടത്തിയിരുന്നു.

ജൂലൈ മാസം 12-ന് ആചാര്യവരണത്തോടു തുടങ്ങിയ ഹോമങ്ങൾ, മുളപൂജ, വാസ്തുബലി, ഹാമഹവിസ്സ് നിവേദ്യം, മറ്റു താന്ത്രികമായ ചടങ്ങുകൾ എന്നിവയ്ക്ക് ശേഷം 17-ന് തിരുമുടി കലശത്തോട് കൂടി ചടങ്ങുകൾ സമാപിക്കും.

അവസാന ദിവസമായ നാളെ (17) രാവിലെ 08.00 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഭദ്രദീപപുരയിൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഇന്നു 11ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി...

ഇറാൻ- അമേരിക്ക യുദ്ധത്തിന് താല്ക്കാലിക വിരാമം : രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ന്യൂഡൽഹി: ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡണ്ടിന്റെ അന്തൃശാസനക്ക് പിന്നാലെ ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.അമേരിക്കൻ സൈന്യം ഇറാനെതിരായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിയതായി...
- Advertisment -

Most Popular

- Advertisement -