Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiപിഎഫ്ഐ കേരളത്തിൽ...

പിഎഫ്ഐ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കി : എൻഐഎ

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ജില്ലാ ജഡ്ജിയും നേതാക്കളും ഈ ഹിറ്റ്ലിസ്റ്റിലുണ്ട്. എൻഐഎ കോടതിയിൽ‌ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിലാണ് വിശദ വിവരങ്ങൾ ഉള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ ലഭിച്ചത്.

പാലക്കാട്‌ ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നുമാണ് 240 പേരുടെ പട്ടിക പിടിച്ചെടുത്തത്.പിഎഫ്ഐ പ്രവർത്തകൻ അബ്ദുൾ വഹദിൽ നിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽ നിന്ന് 500 പേരുടെയും പട്ടിക കണ്ടെടുത്തു. ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നത് .

എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ 4 പ്രതികളുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 15-05-2026 Suvarna Keralam SK-52

1st Prize Rs.1,00,00,000/- RR 281074 (KATTAPPANA) Consolation Prize Rs.5,000/- RN 281074 RO 281074 RP 281074 RS 281074 RT 281074 RU 281074 RV 281074 RW 281074 RX 281074...

എസ്ഐആർ: 2002 ലെ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന വോട്ടർമാരുടെ ഹിയറിംഗ് ജനുവരി 5 മുതൽ

ആലപ്പുഴ: ജില്ലയിൽ 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ട വോട്ടർമാരിൽ 2002 ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ സാധിക്കാതിരുന്ന (അൺമാപ്ഡ്) വോട്ടർമാരുടെ ഹിയറിംഗ് ജനുവരി അഞ്ചിന് ആരംഭിക്കുമെന്ന്...
- Advertisment -

Most Popular

- Advertisement -