Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകനത്ത മഴ:...

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. വടക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ടാണ്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ് നിലവിലുള്ളത്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ലിന് ബാക്ടീരിയല്‍ ഇലകരിച്ചില്‍: കര്‍ഷര്‍ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: ജില്ലയിലെ കരുവാറ്റ, നെടുമുടി, കൈനകരി, തകഴി, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം(കെസിപിഎം) അറിയിച്ചു. നെല്ല് വിതച്ച് 35 മുതല്‍...

Kerala Lotteries Results :10-03-2026 Sthree Sakthi SS-510 

1st Prize Rs.1,00,00,000/- SC 224420 (KOZHIKKODE) Consolation Prize Rs.5,000/- SA 224420 SB 224420 SD 224420 SE 224420 SF 224420 SG 224420 SH 224420 SJ 224420 SK 224420...
- Advertisment -

Most Popular

- Advertisement -