Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനെട്ടയത്ത് സിപിഎം–ബിജെപി...

നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം : വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്

തിരുവനന്തപുരം : നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം.കല്ലേറിലും ലാത്തിച്ചാർജിലും 4 ബിജെപി പ്രവർത്തകർക്കും 5 പൊലീസുകാർക്കും പരുക്കേറ്റു.ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് സംഘർഷം. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി- സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു .സ്ഥലത്തെത്തിയ പൊലീസിനു നേരെയും കല്ലേറുണ്ടായി. പരാതിയിലുള്ള കോൺഗ്രസ് അനുഭാവിക്ക് പിന്തുണയുമായാണ് സിപിഎം പ്രവർത്തകർ എത്തിയതെന്നും സംഘർഷത്തിനിടെ വട്ടിയൂർക്കാവ് പൊലീസ് ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞ് പിടിച്ച് ലാത്തി കൊണ്ട് മർദ്ദിച്ചുവെന്നും ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബം​ഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകം : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയി(58)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ...

ഇന്ത്യയിലുടനീളം ഇ-സിം സേവനവുമായി ബിഎസ്എൻഎല്ലും ടാറ്റാ കമ്മ്യൂണിക്കേഷൻസും

ന്യൂഡൽഹി: ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സഹായത്തോടെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബി‌എസ്‌എൻ‌എല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നു. ഇത് ഫിസിക്കൽ സിം കാര്‍ഡിന്‍റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് ബിഎസ്എന്‍എല്ലിന്‍റെ...
- Advertisment -

Most Popular

- Advertisement -