Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalതിരുപ്പതി ലഡ്ഡുവിലെ...

തിരുപ്പതി ലഡ്ഡുവിലെ നെയ്യിൽ പാമോയിൽ : ഇ.ഡി അറസ്റ്റ്

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.സുകൃതി ഫുഡ്‌സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്.

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് അഗ്മാർക്ക് സ്‌പെഷൽ ഗ്രേഡ് പശുവിൻ നെയ്യ് എന്ന പേരിൽ വിതരണം ചെയ്ത ഉൽപ്പന്നത്തിൽ പാം ഓയിൽ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ ചേർത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.2019 മുതൽ 2024 വരെയുള്ള കാലയളവിൽ സുകൃതി ഫുഡ്സ് തിരുമല തിരുപ്പതി ദേവസ്വത്തിന് ഏകദേശം 230 കോടി രൂപയുടെ നെയ്യ് വിതരണം ചെയ്തതിരുന്നു.ഇതിൽ ഏകദേശം 96 കോടി രൂപയുടെ മൂല്യമുള്ള നെയ്യ് മായം ചേർത്തതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

കൃത്രിമ നെയ്യ് നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും മംഗ്ലയുടെ ഫാക്ടറി പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു.സംഭവത്തിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ ഡയറക്ടറെയും ഇ.ഡി മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേമ്പനാട് കായല്‍ പുനരുജ്ജീവനം: പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന്‍

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വർഗീസിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം. വേമ്പനാട് കായല്‍...

രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍

കൊച്ചി : ലൈംഗിക അതിക്രമത്തിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് യുവനടിയെ വിളിച്ചതിന് തെളിവായി ഫോൺ രേഖകള്‍.സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും പോലീസ് പറഞ്ഞു.അതിക്രമം നടന്നതായി...
- Advertisment -

Most Popular

- Advertisement -